Export ബിസിനസ് ആരംഭിക്കുന്നതിന് കുറഞ്ഞത് 6 മാസം മുമ്പ് തന്നെ അതിന്റെ ലൈസൻസ് നടപടികൾ ആരംഭിക്കേണ്ടതുണ്ട്.
കൊച്ചിൻ ചേംബേഴ്‌സ് ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസിന്റെ 2023 ജൂൺ മാസം വരെയുള്ള കണക്കുപ്രകാരം കേരളത്തിൽനിന്നും ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്തിട്ടുള്ളത് UAE ലേക്കാണ്; 17.9%. തൊട്ടുതാഴെ US ഉം ചൈനയുമാണ് യഥാക്രമം 10.9%, 5.4%. കയറ്റുമതിയിൽ ഏറ്റവും മുന്നിൽ നിൽക്കുന്നത് ഭക്ഷ്യോത്പന്നങ്ങളാണ്; 18%. കയർ(15%), സമുദ്രോല്പന്നങ്ങൾ (10%).
കേരളത്തിൽനിന്നും ഭക്ഷ്യോത്പന്നങ്ങൾ കയറ്റുമതി ചെയ്യുമ്പോൾ എന്തെല്ലാം ലൈസൻസുകൾ വേണമെന്ന് പരിശോധിക്കാം.
Entity രൂപീകരണം: ഏറ്റവുമാദ്യം സ്ഥാപനം ഏതുരീതിയിൽ വേണമെന്ന തീരുമാനം എടുക്കണം. Sole proprietorship , പ്രൈവറ്റ് ലിമിറ്റഡ് കമ്പനി, ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്, പാർട്ണർഷിപ് സ്ഥാപനം തുടങ്ങിയവയിൽ ഏത് ഘടന വേണമെന്ന് തീരുമാനിച്ച് അത് സ്ഥാപിച്ചാവണം അടുത്ത ഘട്ടത്തിലേക്ക് കടക്കേണ്ടത്.
ബാങ്ക് അക്കൗണ്ടും GST യും: Entity രൂപീകരിച്ച ശേഷം സ്ഥാപനത്തിന് GST എടുക്കുകയും ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിനായുള്ള അപേക്ഷ നൽകുകയും ചെയ്യണം. ഇന്റർനെറ്റ് ബാങ്കിങ് എളുപ്പത്തിൽ സാധ്യമാകുന്ന, മൊബൈൽ ബാങ്കിങ്ങിൽ മികച്ച ഇന്റർഫേസ് ഉള്ള, മികച്ച കസ്റ്റമർ സപ്പോർട്ടുള്ള ബാങ്ക് നോക്കി തിരഞ്ഞെടുക്കണം. സർവീസ് ചാർജ് അല്പം കൂടുതലാണെകിലും എല്ലാ സൗകര്യങ്ങളുമുള്ള ബാങ്ക് തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
IEC: ഇന്ത്യയിൽ ഉത്പന്നങ്ങൾ കയറ്റുമതി അല്ലെങ്കിൽ ഇറക്കുമതി ചെയ്യണമെങ്കിൽ IEC അഥവാ Import Export code അനിവാര്യമാണ് , Directorate General of Foreign Trade ആണ് IE നൽകുന്നത്. ഓൺലൈനായി അപേക്ഷ സമർപ്പിച്ച ഉടനെത്തന്നെ IE കോഡ് ലഭിക്കുന്നതാണ്. Aadhar card, canceled ചെക്ക്, Business proof (GST registraion or incorporation certificate) തുടങ്ങിയവയാണ് ആവശ്യമായ രേഖകൾ. ഡിജിറ്റൽ signature ഉപയോഗിച്ചോ ആധാർ വെരിഫിക്കേഷൻ വഴിയോ അപേക്ഷ സമർപ്പിക്കാം.
FSSAI Central ലൈസൻസ്: Food Safety and Standards Authority of India യുടെ സെൻട്രൽ ലൈസൻസ് export ചെയ്യാൻ അനിവാര്യമായ ലൈസൻസ് ആണ്. ട്രേഡിങ്ങ്, റീപാക്കിങ്, manufacturing എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് അപേക്ഷിക്കാനുള്ള രേഖകൾ തീരുമാനിക്കുന്നത്. രേഖകളെല്ലാം കൃത്യമാണെങ്കിൽ ഏകദേശം 10 ദിവസത്തിൽ ലൈസൻസ് ലഭിക്കും. ഒരു വർഷം മുതൽ 5 വർഷം വരെ അപേക്ഷിക്കാം. Manufacturing യൂണിറ്റ് ആണെങ്കിൽ എല്ലാ 6 മാസത്തിലും ലാബ് ടെസ്റ്റ് റിപ്പോർട്ട് സമർപ്പിക്കേണ്ടതുണ്ട്.
Spices ബോർഡ്/ Tea board / APEDA : സുഗന്ധവ്യഞ്ജനങ്ങളാണ് കയറ്റുമതി ചെയ്യുന്നത് എങ്കിൽ അവിടെ സ്‌പൈസസ് ബോർഡിൻറെ ലൈസൻസ് അനിവാര്യമാണ്. ചായപൊടിയാണ് കയറ്റുമതി ചെയ്യുന്നതെങ്കിൽ TEA ബോർഡിൻറെ അനുമതിയും ആവശ്യമാണ്. ചില ഉത്പന്നങ്ങൾക്ക് Agricultural & Processed Food Products Export Development Authority യുടെ ലൈസൻസ് ആവശ്യമാണ്. ഉത്പന്നങ്ങൾ ഇവയാണ്:
Meat and meat products
Fruits, vegetables, and their products
Poultry and poultry products
Dairy products
Honey, jaggery, and sugar products
Confectionery, biscuits, and bakery products
Cocoa and its products, including chocolates of every kind.
Groundnuts, peanuts, and walnuts
Cereal and cereal products
Pickles, papads, and chutneys
Alcoholic and non-alcoholic beverages
Guar gum
Herbal and medicinal plants
Floriculture and floriculture products
ISO 22000: ഭക്ഷ്യോത്പന്നങ്ങൾ ഇറക്കുമതി ചെയ്യാൻ പല രാജ്യങ്ങളും ISO 22000 നിർബന്ധമാക്കിയിട്ടുണ്ട്. ഭക്ഷ്യോത്പന്നങ്ങളുടെ ഗുണനിലവാരത്തെ അടിസ്ഥാനപ്പെടുത്തിയുള്ള സ്റ്റാൻഡേർഡാണ് ISO 22000 .
Barcode: പാക്ക് ചെയ്ത ഉത്പന്നങ്ങളാണ് കയറ്റുമതി ചെയ്യുന്നതെങ്കിൽ പാക്കിങ്ങിൽ ബാർകോഡ് അനിവാര്യമാണ്. പല രാജ്യങ്ങളും GS1 എന്ന കാറ്റഗറി ബാർകോഡ് ആവശ്യപ്പെടാറുണ്ട്. അത് വർഷംതോറും പുതുക്കേണ്ട ഒന്നാണ്.
Export ബിസിനസ് ആരംഭിക്കുന്നതിന് കുറഞ്ഞത് 6 മാസം മുമ്പ് തന്നെ അതിന്റെ ലൈസൻസ് നടപടികൾ ആരംഭിക്കേണ്ടതുണ്ട്.
Author:
Siju Rajan
Business and Brand Consultant
+91 7012431293